ഇതൊരു തുടക്കം.....
ജീവിതത്തില്‍ കണ്ടുമുട്ടുന്ന വ്യത്യസ്ത മുഖങ്ങളില്‍ ചിലത് മായാതെ കിടന്നപ്പോള്‍ ഞാന്‍ വീണ്ടും എന്റെ തൂലികയില്‍ മഷിനിറച്ചു....
ഓരോ matrimonial കൊളതിലൂടെയും ഒരു കൌതുകത്തില്‍ കണ്നോടിക്കാറുണ്ട്....
തന്റെതല്ലാത്ത കാരണത്താല്‍ വിവാഹമോചിതരാകുന്നവരുടെ പരസ്യമാണ് കൂടുതല്‍..................
ആണും പെണ്ണും പറയുന്നു താനല്ല കുറ്റക്കാര്‍ എന്ന് ,,,,,,,പിന്നെ ആരാണ്?
കുടുംബമോ,,,,,നാട്ടുകാരോ,,,,,???
ഇവിടെ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം വിവാഹമോചിതര്‍ വീണ്ടും വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നു,,,,,തയ്യാറാകുന്നു
എന്നാല്‍ അപകടങ്ങള്‍ കൊണ്ടോ ,,,,,മറ്റു അസുഖങ്ങള്‍ കൊണ്ടോ ഭര്‍ത്താവു മരണപെട്ടു വിധവയായ സ്ത്രീകള്‍ ,,,,,അവര്‍ക്ക് വിവാഹ കമ്പോളത്തില്‍ ഒരു വിലയുമില്ലേ? ഒരുവിവാഹ ജീവിതം പരാജയപ്പെട്ടവരെക്കാള്‍ നല്ല കുടുംബജീവിതം നയിക്കവേ അവിജാരിതമായി
അത് നഷ്ടപ്പെട്ടു പോയവര്‍ക്കല്ലേ വിലയുണ്ടാകേണ്ടത്?
വൈധവ്യം ഒരു ശാപമായി മുസ്ലിം സമൂഹം പോലും കാണുന്നു എന്നതിന്റെ തെളിവല്ലേ ഇത്രയധികം വിധവകള്‍ ,,,,അതും യുവതികള്‍ പോലും നമ്മുടെ സമൂഹത്തില്‍ നിന്ന് പോകുന്നത്?
ഒരു കുട്ടിയോ ൨ കുട്ടിയോ ഉണ്ടായിപ്പോയാല്‍ പിന്നെ അവളെ വിവാഹം കഴിക്കാന്‍ ആരും തന്നെ തയ്യാറാകുന്നില്ല
എല്ലാവര്ക്കും ബാധ്യതയില്ലാത്ത പെണ്ണിനെ തന്നെ വേണം.
പിതാവ് നഷ്ടപ്പെട്ടിരിക്കുന്ന തന്റെ മക്കളുടെ മുഖത്ത് നോക്കി അവരെ യതീം ഖനകളിലോ
ബന്ധുവീടുകളിലോ ആക്കി മറ്റൊരുത്തന്റെ കിടപ്പിറ സുഖം തേടിപോകാന്‍ മനസാക്ഷിയുള്ള ഒരു പെണ്ണിനും കഴിയില്ല
അനാധകളെയും അഗതികളെയും സംരക്ഷിക്കാം ഇത്രയേറെ ആഹ്വാനം ചെയ്ത ഒരു ആദര്‍ശത്തിന്റെ വക്താക്കള്‍ എന്തെ ഇത് കണ്ടില്ലെന്നു നടിക്കുന്നത്?
എന്നാല്‍ ഭാര്യ മരണപ്പെട്ടാല്‍ അവനു എത്ര മക്കളുണ്ടെങ്കിലും യുവതിയായ ഫ്രഷ് ആയ ഒരുവള്‍ തന്നെ വേണം....ഇതെന്തു നീതി?
അപൂര്‍വമായി ഞാന്‍ കണ്ട ഒരു കാഴ്ച കൂടി പങ്കു വെക്കുന്നു .2 മക്കള്‍ ഉള്ളപ്പോള്‍ സഹോദരന്‍ മരിച്ചപ്പോള്‍ അയാളുടെ അനിയന്‍ ആ ഭാര്യയെയും വിവാഹം ചെയ്തു മക്കളെയും കൂട്ടി സുഗമായി ജീവിക്കുന്നു.....വേണ്ടേ സഹോദരന്മാരെ ഒരു മാറ്റം....ഒരു പെണ്ണ് പിഴച്ചാല്‍ കുറ്റപ്പെടുത്താന്‍ ആയിരം പേരുണ്ടായിരിക്കാം.....എന്നാല്‍ എന്ത് കൊണ്ടാണവള്‍ അവിഹിതം തേടിപ്പോയത് ......വിഹിതമായത് കൊടുക്കാന്‍ ആളില്ലതതുകൊണ്ടല്ലേ എന്ന് ചിന്തിന്കേണ്ടേ നമുക്കിനിയെങ്കിലും? വിളറിയ ,,,,വാടിപ്പോയ ആ തളിരുകള്‍ക്ക് ഇത്തിരി വെള്ളവും വളവും നല്‍കാന്‍ ,,,,,,സ്നേഹവും സാന്ത്വനവും നല്‍കാന്‍ ആരെങ്കിലും തയ്യാറായെങ്കില്‍?
\

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ